തിരുവനന്തപുരം:കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സന്ദർശകർക്ക് കർശന നിയന്ത്രണമേർപ്പെടുത്തി സാങ്കേതിക സർവകലാശാല. വിവിധ ആവശ്യങ്ങൾക്കായി സർവകലാശാലയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് മുൻകൂർ അനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കൂ. അനുമതി ആവശ്യപ്പെടുന്ന ഇ മെയിൽ രണ്ട് ദിവസം മുൻപ് pro@ktu.edu.in ലേക്ക് അയയ്ക്കണം.അനുമതി ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സർവകലാശാല സന്ദർശിക്കാവുന്നതാണ്. മുൻകൂർ അനുമതിയില്ലാത്തവർക്ക് പ്രവേശനം അനുവദിക്കുന്നതല്ല. പൊതു അന്വേഷണത്തിന്, വിദ്യാർത്ഥികൾക്ക് 0471785699 എന്ന നമ്പരിൽ ബന്ധപ്പെടാം.ഇഗവേണൻസ് സപ്പോർട്ടിംഗ് വിഭാഗവുമായി 04712593120, 2593128, 2590029 ബന്ധപ്പെടാം.