തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി താലൂക്കുകൾ കേന്ദ്രീകരിച്ച് തഹസിൽദാർമാരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് കളക്ടർ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി.ഓരോ ടീമും ഫീൽഡ് പരിശോധന നടത്തി പ്രതിരോധ പ്രവർത്തനം നടത്തുകയും പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.കേസുകളുടെ വിവരം കൊവിഡ് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തും.ബന്ധപ്പെട്ട പ്രദേശങ്ങളിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് തടയുന്നതിനോടൊപ്പം സാനിറ്റൈസർ,മാസ്‌ക്, സാമൂഹികഅകലം ഉൾപ്പെടെയുള്ളവ കർശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ഇൻഡോർ,ഔട്ട്‌ഡോർ പരിപാടികളിൽ ഇതിൽകൂടുതൽ പേർക്ക് പങ്കെടുക്കണമെങ്കിൽ പരിപാടി നടക്കുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് (ആർ.ടി.പി.സി.ആർ, ആർ.ടി ലാംപ്) കരുതണം.അല്ലെങ്കിൽ കൊവിഡ് വാക്സിൻ എടുത്തവരായിരിക്കണം.വിവാഹം, പൊതുപരിപാടികൾ, ഉത്സവങ്ങൾ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമായിരിക്കും.ട്യൂഷൻ സെന്റുകളിലെ അദ്ധ്യാപകരും ജീവനക്കാരും കൊവിഡ് വാക്സിൻ എടുക്കുകയോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.