തിരുവനന്തപുരം: ട്രഷറിയിലെ സേവിംഗ് ബാങ്ക് പ്രവർത്തനം നിലച്ചതിനാൽ ഇന്നലെ നിരവധി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനുംലഭിച്ചില്ല. ട്രഷറിയിൽ നേരിട്ട് വന്ന് പണം പിൻവലിക്കുന്നവരാണ് ബുദ്ധിമുട്ട് നേരിട്ടത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മാത്രമാണ് സേവിംഗ്സ് പ്രവർത്തനം പുനരാരംഭിക്കാൻ കഴിഞ്ഞത്. സെർവർ മാറ്രി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതു കാരണമാണ് ട്രഷറി പ്രവർത്തനം തകരാറിലായതെന്നാണ് വിശദീകരണം.