തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി 15 കേന്ദ്രങ്ങൾകൂടി തുറക്കും.ഒമ്പത് ഡോമിസിലറി കെയർ സെന്ററുകൾ,മൂന്നു സി.എഫ്.എൽ.ടി.സികൾ,മൂന്നു സി.എസ്.എൽ.ടി.സികൾ എന്നിവയാണ് തുറക്കുന്നത്. ഗവ. എൽ.പി.എസ്.പെരുമാതുറ,ഗവ.യു.പി.എസ്. പൊഴിയൂർ,ഗവ.എൽ.പി.എസ്. പരുത്തിപ്പള്ളി,ഗവ. എൽ.പി സ്‌കൂൾ തത്തിയൂർ,എസ്.കെ ഓഡിറ്റോറിയം, പൂവച്ചൽ,മാതാവീട് കമ്യൂണിറ്റി ഹാൾ നന്നാട്ടുകാവ്,സെന്റ് വിൻസന്റ് സെമിനാരി കാരമൂട്,സി.എം.എസ്. ആശുപത്രി,ആനാട് ഗവൺമെന്റ് ആശുപത്രി,ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഐ.പി വാർഡ്,പൂജപ്പുര പഞ്ചകർമ്മ ആശുപത്രി എന്നിവ സി.എഫ്.എൽ.ടി.സികൾക്കായും പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും ആയുർവേദ ആശുപത്രി, വട്ടപ്പാറ എസ്.യു.ടി. ആശുപത്രി എന്നിവ സി.എസ്.എൽ.ടി.സികൾക്കായും ഏറ്റെടുത്തിട്ടുണ്ട്.