കൊച്ചി: ക്രൈംബ്രാഞ്ചിന്റെ കേസുകൾക്കെതിരായ ഹൈക്കോടതിയിലെ പോരാട്ടത്തിന് പിന്നാലെ, സർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണത്തിനെതിരെ അടുത്ത പോരാട്ടത്തിന് ഇ. ഡി ഒരുങ്ങുന്നു.
മാർച്ച് 26നാണ് സർക്കാർ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ ജുഡിഷ്യൽ അന്വേഷണം തീരുമാനിച്ചത്. പെരുമാറ്റച്ചട്ടം കാരണം ഇലക്ഷൻ കമ്മിഷന്റെ അനുമതിക്കായി ശുപാർശ സമർപ്പിച്ചു. അതിൽ തീരുമാനമായിട്ടില്ല. ഹൈക്കോടതി മുൻ ജസ്റ്റിസ് വി.കെ. മോഹനൻ ആണ് കമ്മിഷൻ. ഇതിന്റെ ഉത്തരവിറങ്ങുന്നതോടെ കമ്മിഷൻ പ്രവർത്തനം ആരംഭിക്കും. ഉത്തരവിറങ്ങിയാലേ ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാവൂ.