chennithala

തിരുവനന്തപുരം:കൊവിഡ് ടെസ്റ്റ് പോസി​റ്റിവി​റ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകൾ ഇപ്പോൾ നടത്തുന്ന കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സി.ബി.എസ്.സി, ഐ.സി.എസ്.സി ഉൾപ്പെടെ ദേശീയ തലത്തിൽ പരീക്ഷകളെല്ലാം മാ​റ്റിവച്ചിരിക്കുകയാണ്. മത്സര പരീക്ഷകളും മാ​റ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്താകട്ടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. സർവകലാശാലകളും പരീക്ഷകളുമായി മുന്നോട്ട് പോകുന്നു. രക്ഷിതാക്കളും വിദ്യാർത്ഥികളും ഉത്കണ്ഠയിലാണ്.ഇപ്പോൾ പരീക്ഷകൾ നടത്തേണ്ടതുണ്ടോ എന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കണം.