
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യവും ലളിതവുമായി നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടി. janahitham2021@gmail.com എന്ന വിലാസത്തിലോ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ജനഹിതം, ടി.സി.27/69(2), വികാസ് ഭവൻ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ അറിയിക്കാം.