തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. ഔദ്യോഗിക വസതിയിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ പത്തിനാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.