rtpcr

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവരവ് മൂർച്ഛിച്ചിട്ടും ജയിലുകളിൽ തടവുകാരെ പരിശോധിക്കാനോ വാക്‌സിൻ നൽകാനോ ആരോഗ്യ വകുപ്പ് നടപടിയെടുത്തിട്ടില്ല. പരിശോധന കിറ്റുകൾ ജയിലുകളിൽ ലഭ്യമാക്കിയിട്ടില്ല. ആർ.ടി.പി.സി.ആർ പരിശോധനയ്‌ക്കാണ് മുൻഗണന. ഇതിന് സാമ്പിളുകൾ ശേഖരിച്ച് പുറത്ത് നൽകേണ്ടിവരും.

കൊവിഡിന്റെ ആദ്യഘട്ടത്തിൽ തടവുകാർക്ക് വ്യാപകമായി രോഗം ബാധിച്ചിരുന്നു. അതോടെ 60 കഴിഞ്ഞ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. ചീമേനി അടക്കമുള്ള ജയിലുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് അറിയുന്നു.

പരിശോധനയും വാക്സിനേഷനും ഉടനെ ആരംഭിക്കാമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നൽകിയതായി ജയിൽവകുപ്പ് അറിയിച്ചു. രണ്ടും വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കും.

ബന്ധുക്കൾക്ക് സന്ദർശനാനുമതി അടിയന്തര ഘട്ടത്തിൽ മാത്രമാക്കിയതോടെ തടവുകാ‌ർക്ക് വീഡിയോ കോൾ നടപ്പാക്കി. വാട്സാപ്പ് പോലുള്ള ആപ്ലിക്കേഷൻ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തടവുകാർക്ക് ബന്ധുക്കളോട് സംസാരിക്കാം. ആഴ്ചയിലൊരിക്കൽ അഞ്ചു മിനിട്ടുള്ള ഒരു വീഡിയോ കോൾ അനുവദിക്കും.ഇതിനായി മൊബൈൽ, ടാബ് എന്നിവ ഉപയോഗപ്പെടുത്തും. ഒരു തടവുകാരന് അച്ഛൻ,അമ്മ, ഭാര്യ,ഭർത്താവ്, മകൻ, മകൾ, സഹോദരൻ,സഹോദരി, മരുമകൻ,മരുമകൾ എന്നിവരിൽ രണ്ട പേരുമായി സംസാരിക്കാം. ഇവരുടെ പേരുകൾ തലേദിവസം രജിസ്റ്റർ ചെയ്യണം. ഇവരോട് മാത്രമേ സംസാരിക്കൂ എന്ന് എഴുതിവാങ്ങണം. വിരുദ്ധമായി പ്രവർത്തിച്ചാൽ സൗകര്യം റദ്ദാക്കും. വെൽഫെയർ ഓഫീസറുടെ ഉത്തരവാദിത്തത്തിൽ ഒരു ഉദ്യോഗസ്ഥനാണ് വീഡിയോ കോൾ ചുമതല. ഒരുമാസം 400 രൂപയുടെ വരെ ഫോൺ വിളിക്കാം. പണമില്ലാത്തവർക്ക് സൗജന്യ ഫോൺവിളി അനുവദിക്കുന്നുണ്ട്. വീഡിയോകോൾ കഴിഞ്ഞാൽ മൊബൈൽ ഉദ്യോഗസ്ഥൻ സൂക്ഷിക്കും. അതിന്റെ ഐ.എം.ഇ.എൽ നമ്പർ, മൊബൈൽ നമ്പർ, സിം നമ്പർ എന്നിവയും ഓരോ ദിവസത്തെയും കോൾവിവരങ്ങളും എഴുതിയ രജിസ്റ്റർ വെൽഫെയർ ഓഫീസറും സൂപ്രണ്ടും ദിവസവും പരിശോധിക്കും.

മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​രു​ന്ന​വ​ർ​ക്ക്
ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​നി​ർ​ബ​ന്ധം

​ ​പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ​ 14​ദി​വ​സം​ ​റൂം​ ​ഐ​സൊ​ലേ​ഷ​ൻ​​ ​വാ​‌​ക്‌​സി​നെ​ടു​ത്ത​വ​ർ​ക്കും​ ​ബാ​ധ​കം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​സം​സ്ഥാ​ന​ത്തേ​ക്ക് ​എ​ത്തു​ന്ന​വ​ർ​ക്ക് ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​നെ​ഗ​റ്റീ​വ് ​പ​രി​ശോ​ധ​നാ​ഫ​ലം​ ​നി​ർ​ബ​ന്ധ​മാ​ക്കി.​ 48​ ​മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത​ ​ഫ​ല​മാ​ണ് ​കൊ​ണ്ടു​വ​രേ​ണ്ട​ത്.​ ​ഇ​തെ​ടു​ക്കാ​ത്ത​വ​ർ​ ​സം​സ്ഥാ​ന​ത്തെ​ത്തി​യ​യു​ട​ൻ​ ​ആ​‌​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​രാ​ക​ണം.​ ​ഫ​ലം​ ​വ​രു​ന്ന​ത് ​വ​രെ​ ​റൂം​ ​ഐ​സോ​ലേ​ഷ​നി​ൽ​ ​ക​ഴി​യ​ണ​മെ​ന്നും​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​പു​റ​ത്തി​റ​ക്കി​യ​ ​മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.
ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ൻ​ ​ത​യാ​റാ​കാ​ത്ത​വ​ർ​ 14​ ​ദി​വ​സം​ ​നി​ർ​ബ​ന്ധ​മാ​യും​ ​റൂം​ ​ഐ​സൊ​ലേ​ഷ​നി​ൽ​ ​ക​ഴി​യ​ണം.​ ​പൊ​ലീ​സും​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും​ ​ഇ​ക്കാ​ര്യം​ ​ഉ​റ​പ്പു​വ​രു​ത്തും.​ ​വാ​‌​ക്‌​സി​ൻ​ ​എ​ടു​ത്ത​വ​ർ​ക്കും​ ​ഇ​ത് ​ബാ​ധ​ക​മാ​ണ്.​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വ​രു​ന്ന​ ​എ​ല്ലാ​വ​രും​ ​ഇ​-​ജാ​ഗ്ര​ത​ ​പോ​ർ​ട്ട​ലി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.​ ​പ​നി,​ചു​മ,​തൊ​ണ്ട​വേ​ദ​ന,​ ​ശ്വാ​സ​ത​ട​സം,​ ​പേ​ശി​വേ​ദ​ന,​ ​ക്ഷീ​ണം,​ ​വ​യ​റി​ള​ക്കം​ ​തു​ട​ങ്ങി​യ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ക​ണ്ടാ​ൽ​ ​ഉ​ട​ൻ​ ​വൈ​ദ്യ​സ​ഹാ​യം​ ​തേ​ട​ണ​മെ​ന്നും​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​നി​ർ​ദേ​ശി​ച്ചു.

കൊ​വി​ഡ് ​നി​യ​ന്ത്രി​ക്കാൻ
ചെ​ന്നി​ത്ത​ല​യു​ടെ​ 14​ ​നി​ർ​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ചെ​റു​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​രി​ഗ​ണ​ന​യ്ക്ക് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ 14​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​മു​ന്നോ​ട്ടു​വ​ച്ചു.​ ​വി​ദ​ഗ്ദ്ധ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​ത​യ്യാ​റാ​ക്കി​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​ക​ത്ത് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​ന​ൽ​കി.
ചി​കി​ത്സ,​ ​പ്ര​തി​രോ​ധം,​ ​ഗ​വേ​ഷ​ണം,​ ​ക്രൈ​സി​സ് ​മാ​നേ​ജ്‌​മെ​ന്റ് ​എ​ന്നി​ങ്ങ​നെ​ ​നാ​ല് ​മേ​ഖ​ല​ക​ളാ​യി​ ​തി​രി​ച്ചാ​ണ് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ.​ ​രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ക​യും​ ​അ​വ​രു​ടെ​ ​പ​ങ്കാ​ളി​ത്തം​ ​ഉ​റ​പ്പു​വ​രു​ത്തു​ക​യും​ ​ചെ​യ്യ​ണം.
കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​ആ​ശു​പ​ത്രി​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​ഡ്മി​ഷ​ൻ​ ​പ്രോ​ട്ടോ​ക്കോ​ൾ.​ഐ.​സി.​യു,​ ​വെ​ന്റി​ലേ​​​റ്റ​ർ​ ​ക്ഷാ​മം​ ​മു​ൻ​കൂ​ട്ടി​ ​ക​ണ്ട് ​ക​രു​ത​ൽ​ ​സം​വി​ധാ​നം,​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ക്ഷാ​മ​ത്തി​ന് ​പ​രി​ഹാ​രം,​ ​ആ​വ​ശ്യ​ത്തി​ന് ​കി​ട​ക്ക​ക​ൾ,​ ​മ​രു​ന്നി​ന്റെ​ ​ല​ഭ്യ​ത,​ ​ചി​കി​ത്സാ​ ​ചെ​ല​വി​ൽ​ ​നി​യ​ന്ത്ര​ണം,​ ​യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കു​ക​യും​ ​ന​ട​പ്പാ​ക്കു​ക​യും​ ​ചെ​യ്യ​ണം.​ ​ജ​ന​ങ്ങ​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ ​ലോ​ക്ക്‌​ഡൗ​ൺ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​ക​ത്തി​ൽ​ ​പ​റ​യു​ന്നു.