covid

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാതലത്തിൽ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കരുതൽ നടപടികളെടുക്കാനുമായി ജില്ലാകളക്ടർമാർക്ക് അഞ്ചു കോടി രൂപ വീതം അടിയന്തര സഹായമായി അനുവദിച്ചു. പ്രത്യേക ദുരന്തസാഹചര്യനിയന്ത്രണ നിയമം അനുസരിച്ചാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. പ്രളയം, മഹാമാരി, പേമാരി,കൊടുങ്കാറ്റ് എന്നിവയുണ്ടാകുമ്പോഴാണ് ഇത്തരത്തിൽ സഹായം അനുവദിക്കുന്നത്.