g

തിരുവനന്തപുരം: നഗ്നചിത്രങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ പ്രതിയെ പൊലീസ് പിടികൂടി. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ ജീവ എന്ന സക്കീറിനെയാണ് ( 36 ) കോവളം പൊലീസ് അറസ്റ്റുചെയ്‌തത്.
തിരുവനന്തപുരം സ്വദേശിയായ യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചശേഷം കോവളത്തുള്ള ഹോട്ടലിൽ കൊണ്ടുപോയി മദ്യം നൽകി മയക്കിയശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയും യുവതിയുടെ ഫോട്ടോകൾ എടുക്കുകയും ചെയ്‌തു. പിന്നീട് ഈ ഫോട്ടോകൾ യുവതിയുടെ വാട്സ്ആപ്പിൽ അയച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതി നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോവളം എസ്.എച്ച്.ഒ രൂപേഷ് രാജ്, എസ്.ഐ മാരായ ഗംഗാപ്രസാദ്, മണികണ്ഠനാശാരി, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, അരുൺ, ഷിജു, ഷൈജു, ശ്യാം കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.