തിരുവനന്തപുരം: കൊവിഡ് വ്യാപനം വിലയിരുത്തി സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്. നഗരത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കൊവിഡ് സുരക്ഷാവിലക്ക് ലംഘിച്ച 940 പേർക്കെതിരെ കേസെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 338 പേർക്കെതിരെയാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 602പേരിൽ നിന്നും 3,01,000 രൂപ പിഴ ഈടാക്കി. കൂടാതെ ശരിയായ രീതിയിൽ സുരക്ഷാ മുൻകരുതൽ എടുക്കാത്ത 1171 പേരെ താക്കീത് നൽകി വിട്ടയച്ചു.