covid

നാഗർകോവിൽ : കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തമിഴ്‌നാട്ടിൽ നിയന്ത്രണം കടുപ്പിച്ചു.

നാളെ മുതൽ രാത്രി 10 മണി മുതൽ രാവിലെ 4 വരെയും, എല്ലാ ഞാറാഴ്ചകളിലും ലോക്ക്ഡൗൺ നടപ്പിലാക്കും.കടകൾ രാത്രി 9 വരെ മാത്രം പ്രവർത്തിക്കും .ഞാറാഴ്ച്ചകളിൽ ഹോട്ടലുകളിൽ പാർസൽ മാത്രമെ നൽകാവു. വിവാഹ ചടങ്ങുകൾക്ക് 100 പേർക്കും, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്കും പങ്കെടുക്കാം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും സഞ്ചാരികൾക്ക് അനുമതി ഇല്ല. കോളേജുകളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നടക്കും. സിനിമാ തിയേറ്ററുകളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശിക്കാം.