തിരുവനന്തപുരം: കരമനയാറ്റിലെ വിവിധ സ്ഥലങ്ങളിൽ മത്സ്യം ചത്തു പൊങ്ങിയതിന് കാരണം വെള്ളത്തിലെ പി.എച്ച് ലെവൽ കുറഞ്ഞതുമൂലമെന്ന് മേയർ ആര്യാരാജേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഫിഷറീസ് വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സ്ഥലം സന്ദർശിച്ചിരുന്നു. പി.എച്ച് ലെവൽ കുറവായതിനാലാണ് മത്സ്യങ്ങൾ ചത്ത് പൊങ്ങിയതെന്ന് ഫിഷറീസ് വകുപ്പ് പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിനായി കൂടുതൽ അന്വേഷണത്തിന് ചീഫ് കെമിക്കൽ എക്സാമിനർ, പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് നിർദ്ദേശം നൽകിയതായും മേയർ അറിയിച്ചു.