കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട കഴക്കൂട്ടത്തെ ഒരുവശത്തെ സർവീസ് റോഡിന്റെ നിർമ്മാണം ഭാഗികമായി പൂർത്തിയായി. മാസങ്ങളായി നീണ്ട യാത്രാദുരിതത്തിന് ഇതോടെ അല്പം ശമനമാകുമെന്നാണ് പ്രതീക്ഷ. കഴക്കൂട്ടത്തെ കാർത്തിക പാർക്ക് ഹോട്ടൽ മുതൽ മഹാദേവർ ക്ഷേത്രം വരെയുള്ള സർവീസ് റോഡാണ് പൂർത്തിയായത്. റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതുമായി ബന്ധപ്പെട്ട് കേരളകൗമുദി പലതവണ വാർത്ത നൽകിയിരുന്നു. അവശേഷിക്കുന്ന ജോലികൾ കൂടി ഉടൻ പൂർത്തിയാക്കുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.