accident

മലയിൻകീഴ് : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് കുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്.ഇന്നലെ രാത്രി 8.30 ഓടെ പോങ്ങുംമൂട്-ചീനിവിള റോഡിൽ ആനമൺ തമ്പുരാൻ ക്ഷേത്രത്തിന് മുന്നിലാണ് അപകടം.ചീനിവിള ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ മാരുതി 800 കാർ മറ്റൊരു വാഹനത്തെ ഓവർടേക് ചെയ്യുന്നതിനിടെയാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുന്നത്. ഓട്ടോ ഡ്രൈവർ പോങ്ങുംമൂട് സ്വദേശി അമ്പിളി(43), ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും രണ്ടു കുട്ടികളും കാറിൽ സഞ്ചരിച്ചിരുന്ന രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മൂന്ന് പുരുഷന്മാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഓട്ടോയിലിടിച്ച ശേഷം കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്.തകർന്ന് വീഴാറായ പോസ്റ്റ് ജെ.സി.ബി ഉപയോഗിച്ച് മാറ്റി.പരിക്കേറ്റവരെ മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.