ജിസ് ജോയിയുടെ ചിത്രം എറണാകുളത്ത്
യുവതാരങ്ങളായ ആസിഫ് അലിയും ആന്റണി വർഗീസും ഒന്നിക്കുന്നു. ജിസ് ജോയി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. എറണാകുളത്ത് ചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിൽ നിമിഷാ സജയനും റെബ മോണിക്കാജോണും ഗാനഗന്ധർവൻ ഫെയിം അതുല്യ ചന്ദ്രയുമാണ് നായികമാർ. സിദ്ദിഖ്, ഡോക്ടർ റോണി ഡേവഡ് രാജ്, ശ്രീഹരി, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബോബി - സഞ്ജയ് ടീമിന്റെതാണ് കഥ.
സെൻട്രൽ അഡ്വർടൈസിംഗ് ഏജൻസി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ രമേഷ് നിർവഹിക്കുന്നു.
പ്രൊഡക്‌ഷൻ കൺട്രോളർ : ജാവേദ് ചെമ്പ്, കലാസംവിധാനം: എം. ബാവ, മേയ്ക്കപ്പ് : ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, എഡിറ്റർ: രതീഷ് രാജ്, സ്റ്റിൽസ്: രാജേഷ് നടരാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് മൈക്കിൾ, അസോസിയേറ്റ് ഡയറക്ടർ: ഫർഹാൻ പി. ഫൈസൽ, അസിസ്റ്റന്റ് ഡയറക്ടർമാർ: അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, ടിറ്റോ പി. തങ്കച്ചൻ, ടോണി കല്ലുങ്കൽ, ശ്യാം ഭാസ്ക്കകരൻ, ജിജോ പി. സ്‌ക്കറിയ, ജസ്റ്റിൻ ജോർജ് പാരഡയിൽ, സംഘട്ടന സംവിധാനം: മാഫിയ ശശി, രാജശേഖർ, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് : ഷിബു പന്തലക്കോട്.