aby

തിരുവനന്തപുരം:ദേശീയ തലത്തിൽ മെഡിക്കൽ പി.ജി വിദ്യാർത്ഥികൾക്കായി ടോറന്റ് ഫാർമ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബിരുദാനന്തര വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം. നെഫ്രോളജി വിഭാഗത്തിലെ ഡോ.എബി മാത്യുവാണ് ഒന്നാം സ്ഥാനത്തിനുള്ള ടോറന്റ് യംഗ് സ്‌കോളർ അവാർഡ് കരസ്ഥമാക്കിയത്. ഓൺലൈനായി നടന്ന മത്സരത്തിൽ 120 മത്സരാർത്ഥികളിൽ കേരളത്തിൽ നിന്ന് ഡോ. എബി മാത്യു മാത്രമാണ് മത്സരിക്കാൻ യോഗ്യത നേടിയത്. മൂന്നു ലക്ഷം രൂപയുടെ കാഷ് അവാർഡും പ്രശംസാപത്രവുമാണ് സമ്മാനം. ഡോ.എബി മാത്യുവിന്റെ വിജയത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സാറ വർഗീസ്,നെഫ്രോളജി വിഭാഗം മേധാവി ഡോ ജേക്കബ് ജോർജ്,നെഫ്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും മൃതസഞ്ജീവനി നോഡൽ ഓഫീസറുമായ ഡോ നോബിൾ ഗ്രേഷ്യസ്, ഡോ വിനീത, ഡോ സജീവ് കുമാർ എന്നിവർ അഭിനന്ദിച്ചു.എറണാകുളം കോലഞ്ചേരി സ്വദേശിയായ എൻ.പി മത്തായിയുടെയും (റിട്ട എഫ്.എ.സി.ടി) ഐജീ മത്തായി (റിട്ട. ബി.എസ്.എൻ.എൽ) യുടെയും മകനാണ് ഡോ .എബിമാത്യു. ഭാര്യ ഡോ.വർഷ മാത്യു. മക്കൾ: എയാൻ, ഇവാൻ.