ആര്യനാട്: ബന്ധുവായ സ്ത്രീയുടെ പല്ല് കമ്പികൊണ്ട് അടിച്ചിളക്കിയയാളെ ആര്യനാട് പൊലീസ് അറസ്റ്റു ചെയ്തു. ആര്യനാട് ഇറവൂർ ലക്ഷ്മിവിലാസത്തിൽ സുധി(57)ആണ് അറസ്റ്റിലായത്. അടുത്തടുത്ത് താമക്കാരും ബന്ധുവുമായ സ്ത്രീയും തമ്മിൽ ഇക്കഴിഞ്ഞയാഴ്ച സുധി വഴിത്തർക്കമുണ്ടായി. വഴക്കിനിടയിൽ സുധി കമ്പികൊണ്ട് സ്ത്രീയെ അടിച്ചു. ആറ് പല്ലുകൾ ഇളകുകയും മുഖത്ത് പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ഒളിവിലായ പ്രതിയെ ആര്യനാട് സബ് ഇൻസ്പെക്ടർ ബി.രമേശൻ അറസ്റ്റുചെയ്യുകയായിരുന്നു.