cov

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിരയോഗവും മറ്റ് നടപടികളും തീരുമാനിച്ചത് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയിയുടെ നേതൃത്വത്തിൽ.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് നയപരമായ തീരുമാനങ്ങൾ എടുക്കാനാകില്ല. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അതിനാൽ വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട നടപടികളിൽ തീരുമാനമെടുക്കുന്നതിന് അത് തടസ്സമല്ല. മുഖ്യമന്ത്രി കണ്ണൂരിലെ വീട്ടിൽ കൊവിഡ് ക്വാറന്റൈയിനിലാണെങ്കിലും അദ്ദേഹത്തിന് ഒാൺലൈനായി യോഗങ്ങളിൽ പങ്കെടുക്കാം. രാത്രികാല കർഫ്യു ഏർപ്പെടുത്താനുള്ള തീരുമാനം അദ്ദേഹത്തിന്റെ അഭാവത്തിലാണ് കെെകൊണ്ടത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്നലെ എറണാകുളം ജില്ലയിലെ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട യോഗങ്ങളിലാണ് പങ്കെടുത്തത്.