murugan

തിരുവനന്തപുരം: വിഴിഞ്ഞം ചപ്പാത്ത് ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതിയെ പിടികൂടി. വിഴിഞ്ഞം ഫിഷ്ലാന്റ് പാർക്കിംഗ് സെന്ററിന് സമീപം താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മുരുകനെയാണ് (55) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ 7ന് രാത്രിയായിരുന്നു മോഷണം. ചപ്പാത്ത് ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന മുട്ടയ്ക്കാട് സ്വദേശി പ്രേംകുമാറിന്റെ ഓട്ടോയുടെ പൂട്ട് പൊളിച്ച് കടത്തിക്കൊണ്ടുപോകുകയായിരുന്നു. നഗരം കേന്ദ്രീകരിച്ച് രഹസ്യമായി ഓടിച്ചുമ്പോഴാണ് ഇയാളെ കഴിഞ്ഞ ദിവസം കവടിയാറിൽ വച്ച് പിടികൂടിയത്. വിഴിഞ്ഞം എസ്.എച്ച്.ഒ രമേശ്, എസ്.ഐമാരായ ബാലകൃഷ്ണൻ ആചാരി, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.