s

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആർ.സി.സിയിൽ സന്ദർശകർക്ക് പൂർണവിലക്ക് ഏർപ്പെടുത്തിയതായി ഡയറക്ടർ രേഖ എ.നായർ അറിയിച്ചു.ആർ.സി.സിയിൽ തുടർചികിത്സയുള്ളവർ സമീപത്തെ ജില്ലാ,താലൂക്ക് ആശുപത്രികളിലോ കാൻസർ ചികിത്സാ സൗകര്യമുള്ള മറ്റ് ആശുപത്രികളിലോ ചികിത്സതേടണം.ദീർഘദൂരം യാത്ര ചെയ്ത് ആർ.സി.സിയിലേക്ക് എത്തുന്നത് പൂർണമായും ഒഴിവാക്കണം.രോഗിയുടെ കൂടെ ഒരാൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.രോഗിക്കും ഒപ്പമുള്ള ആൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പെൻഷൻ,ട്രീറ്റ്മെന്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്കായി തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിയാൽ മതി. നിലവിൽ അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ള രോഗികൾക്ക് വെർച്വൽ ഒ.പി, ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങളും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓരോ ക്ലിനിക്കിലെയും രോഗിക്ക് ബന്ധപ്പെടാൻ പ്രത്യേകം നമ്പരുകൾ നൽകിയിട്ടുണ്ട്.

എ ക്ലിനിക് - 0471-2522395

ബി ക്ലിനിക് - 0471-2522315

സി ക്ലിനിക് - 0471 -2522437

ഡി ക്ലിനിക് - 0471-2522474

ഇ ക്ലിനിക് - 0471-2522396

എഫ് ക്ലിനിക് - 0471- 2522396

ജി ക്ലിനിക് - 0471 - 2522637