nayanthara

'കിലുക്കം കിലുകിലുക്കം ' എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത് എന്നീ സൂപ്പർ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപത്രങ്ങൾ അവതരിപ്പിച്ച ബാലതാരമായിരുന്നു ബേബി നയൻതാര. രജനിയുടെ ' കുസേലൻ ' എന്ന സിനിയിലൂടെ തമിഴ്, തെലുങ്ക് ഭാഷകളിലും ബാലതാരമായി അഭിനയിച്ചു. റഹ്മാന്റെ ' മറുപടി ' യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തുടർന്ന് പഠനത്തിനായി അഭിനയം താത്കാലികമായി നിർത്തിയ നയൻതാര ചക്രവർത്തി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയൻതാരയായിട്ടല്ല, മിസ് നയൻതാരാ ചക്രവർത്തിയായി തമിഴ്, തെലുങ്ക് സിനിമകളിൽ നിന്നും വലിയ ഓഫറുകൾ താരത്തെ തേടി എത്തിയിരിക്കുകയാണ്. ഉടൻ താൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് നയൻതാര അറിയിച്ചു. തന്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് നയൻതാര തിരിച്ചുവരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്.

nayanthara

എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിൽ ബി.എ മാസ് കമ്മ്യൂണിക്കേഷൻ ജേർണലിസം ഫസ്റ്റ് ഇയർ വിദ്യാർത്ഥിനിയാണ് നയൻതാര ചക്രവർത്തി.