തിരുവനന്തപുരം: മകൻ ശോഭിത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി കെ.കെ.ശൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്നലെ രാവിലെ മന്ത്രി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ കഴിയുന്ന മന്ത്രിയ്ക്ക് നിലവിൽ രോഗലക്ഷണങ്ങളില്ല. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി പങ്കെടുത്തത് ഓൺലൈൻ മീറ്റിംഗുകളിലായതിനാൽ കൂടുതൽ പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടില്ല. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.