മലയാളത്തിന്റെ പ്രിയനടിയും പിന്നണി ഗായികയുമാണ് നിത്യ മേനോൻ. മലയാളത്തിനു പുറമെ കന്നടയിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച നിത്യക്ക് മലയാളത്തിലും പുറത്തും ഒട്ടനവധി ആരാധകരുണ്ട്. 1998ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യ അഭിനയ രംഗത്തേക്ക് കടന്നുവന്നത്.
കന്നഡ ചിത്രമായ 7 ഓ ക്ലോക്കിലായിരുന്നു നായികയായി അഭിനയിക്കുന്നത്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്. ഈ ചിത്രം തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ടതായിരുന്നു. എങ്കിലും താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങൾ. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങൾ വളരെയധികം ശ്രദ്ധേയമായി. ഈ സിനിമകൾക്കാണ് മൂന്ന് ഫിലിംഫെയർ അവാർഡുകൾ താരത്തിന് ലഭിച്ചത്. 1998 മുതൽ സിനിമാ മേഖലയിൽ താരം സജീവമാണ്.
2019ൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ചലച്ചിത്ര രംഗത്ത് പിന്നണി ഗായികയയും നിത്യ തിളങ്ങി. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം നിരവധി ആരാധകരുള്ള നിത്യാ മേനോൻ പങ്കുവച്ച പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൈറ്റ് ഗൗണിലും സാരിയിലുമുള്ള ചില ചിത്രങ്ങളാണ് നിത്യയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയും ഫാൻസ് പേജിലൂടെയും പുറത്തുവന്നത്. മാലാഖയെ പോലെ അതീവ സുന്ദരിയായാണ് നിത്യയെ ചിത്രത്തിൽ കാണുന്നത്. ക്യൂട്ട് ലുക്കിൽ വിവിധ പോസിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.