ക്യൂൻ എന്ന ചിത്രത്തിലെ നായികയായി അരങ്ങേറിയ സാനിയ അയ്യപ്പന്റെ ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനമാഘോഷിക്കാൻ മൂന്ന് ദിവസം മുൻപാണ് സാനിയ കൊച്ചിയിൽ നിന്ന് മാലിയിലേക്ക് പറന്നത്. ജന്മദിനത്തിൽ മാലി ദ്വീപിലെ കടലോരത്ത് നിന്ന് ഗ്ളാമർ വേഷത്തിലുള്ള തന്റെ ചിത്രം സാനിയ ആരാധകർക്കായി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
ബ്ളാക്ക് സ്വിം സ്യൂട്ടണിഞ്ഞ സാനിയയുടെ ചിത്രം ഇന്റർനെറ്റിൽ ഇൻസ്റ്റന്റ് ഹിറ്റായി. വെള്ളിയാഴ്ച സാനിയ കൊച്ചിയിൽ തിരിച്ചെത്തുമെന്നാണ് വിവരം.
ബാല്യകാലസഖിയിൽ ഇഷാ തൻവാറിന്റെ ബാല്യകാലമവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയിലെത്തിയ സാനിയയുടേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം ദി പ്രീസ്റ്റാണ്. ഒ.ടി.ടി റിലീസായി കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രവുമെത്തി. സല്യൂട്ടാണ് സാനിയ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം.