ajayakumar

ആര്യനാട്:കുളപ്പട കളിയൽനട പുളിമൂട് വിളാകത്ത് വീട്ടിൽ വി.അജയ കുമാറിന്റെ(52) മൃതദേഹം കരമനയാറ്റിൽ . ഞായറാഴ്ച വൈകിട്ട് മുതൽ ഇയാളെകാണാനില്ലായിരുന്നു.കരമനയാറിലെ എലിയാവൂർ പാറക്കടവിൽ പ്രദേശവാസികൾ കുളിക്കാനിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്.അജയകുമാറിന്റെ ഭാര്യയുടെ ചേച്ചിയുടെ ഭർത്താവ് പ്രദീപ് കുമാറിനെ ഞായറാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രദീപ്മരിച്ചതിന്റെ മനോവിഷമത്തിലാകാം അജയകുമാർ ആത്മഹത്യ ചെയ്തതെന്നാണ്
പൊലീസിന്റെ നിഗമനം.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.ഭാര്യ:ശ്രീജ.മകൻ:അഭിനവ്.