virad

വിരാട് കോഹ്‌ലിക്കും അനുഷ്‌ക ശർമ്മയ്ക്കും കഴിഞ്ഞ ജനുവരിയിലാണ് മകൾ പിറന്നത്. മകൾക്കൊപ്പമുള്ള ഇരുവരുടെയും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മുംബയിലെ കാലിന വിമാനത്താവളത്തിൽനിന്നും പുറത്തു വരുമ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. ചെന്നൈയിലെ ഐ.പി.എൽ മത്സരത്തിനുശേഷം മുംബൈയിൽ എത്തിയതായിരുന്നു വിരാടും അനുഷ്‌കയും വാമികയും. അനുഷ്‌കയുടെ കയ്യിലായിരുന്നു വാമിക. മകളുടെ ജനനശേഷം എവിടെ പോയാലും കുഞ്ഞിനെയും അനുഷ്‌ക ഒപ്പം കൂട്ടാറുണ്ട്. ജനുവരി 11നാണ് വിരാട് കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. വാമിക എന്നാണ് കുഞ്ഞിന് നൽകിയ പേര്. 'ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്‌നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്‌കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്‌നേഹത്തോടെ വിരാട്" എന്നാണ് മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്‌ലി ട്വീറ്റ് ചെയ്തത്. വനിതാ ദിനത്തിൽ മകൾക്കൊപ്പമുള്ള അനുഷ്കയുടെ ഫോട്ടോ ഷെയർ ചെയ്ത് കോഹ്‌ലി ആശംസകൾ നേർന്നിരുന്നു.