ramesh-chennithala

തിരുവനന്തപുരം: സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയ കെ.ടി.ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബന്ധു നിയമനക്കേസിൽ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി. ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷനിൽ നിയമിക്കുന്നതിന് യോഗ്യതയിൽ ഇളവുവരുത്തിയത് മുഖ്യമന്ത്രിയാണ്. ധാർമ്മികത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയും രാജിവയ്ക്കണം.