തിരുവനന്തപുരം:കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചതോടെ ബന്ധുനിയമന വിഷയത്തിന് പ്രസക്തിയില്ലാതായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. കേസിൽ നിയമനടപടിക്ക് അവകാശമുള്ളതിനാലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചതെന്നും
ജലീലിനെതിരായ ലോകായുക്തയുടെ ഉത്തരവിൽ വീഴ്ചയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നുവെന്നും വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.