s

 ഇന്നലെ 1,490  രോഗമുക്തി - 379  ചികിത്സയിലുള്ളവർ - 7,701  ക്വാറന്റൈനിൽ 31,423

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1,490 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ആദ്യമായാണ് ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. തിങ്കളാഴ്ച 981 പേർക്കായിരുന്നു. സ്ഥിരീകരിച്ചവരിൽ ഇന്നലെ 1,203 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ആറ് പേർ ആരോഗ്യ പ്രവർത്തകരാണ്. 379 പേർ രോഗമുക്തി നേടി. 7,701 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളെത്തുടർന്ന് 2,742 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 31,423 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.199 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചിട്ടുണ്ട്.

 കണ്ടെയ്ൻമെന്റ് സോണുകൾ

ചാക്ക (തിരുവനന്തപുരം കോർപ്പറേഷൻ)

കേശവദാസപുരം (തിരുവനന്തപുരം കോർപ്പറേഷൻ)

മുട്ടട (തിരുവനന്തപുരം കോർപ്പറേഷൻ)

നെടുങ്കാട് (തിരുവനന്തപുരം കോർപ്പറേഷൻ)

ആറ്റുകാൽ (തിരുവനന്തപുരം കോർപ്പറേഷൻ)

ചിറ്റാറ്റിൻകര (ആറ്റിങ്ങൽ മുനിസിപ്പാലിറ്റി)

ചൂട്ടയിൽ (കിളിമാനൂർ ഗ്രാമപഞ്ചായത്ത്)

കൊട്ടാരം (കിളിമാനൂർ ഗ്രാമപഞ്ചായത്ത്)

ഇത്തിയൂർ (ബാലരാമപുരം ഗ്രാമപഞ്ചായത്ത്)

തിരുവെള്ളൂർ (അണ്ടൂർകോണം ഗ്രാമപഞ്ചായത്ത്)

വെണ്ണികോട് (ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്)

പുളവങ്ങൽ (തിരുപുറം ഗ്രാമപഞ്ചായത്ത്)

പഴയകട (തിരുപുറം ഗ്രാമപഞ്ചായത്ത്)


 മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ

പാതിരപ്പള്ളി പേരപ്പൂർ ക്ലസ്റ്റർ പ്രദേശം

റസൽപുരംചാനർ പാലത്തിന്റെ വടക്കേഭാഗം (ബാലരാമപുരം ഗ്രാമപഞ്ചായത്ത്)

മഞ്ഞമല മുളവിളാകം പ്രദേശം (പോത്തൻകോട് ഗ്രാമപഞ്ചായത്ത്)