തിരുവനന്തപുരം: രാത്രി കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്റെ വിദേശ മദ്യ ചില്ലറ വില്പന ശാലകളുടെ പ്രവർത്തനം രാവിലെ 10 മുതൽ രാത്രി എട്ടു വരെയാവും. നിലവിൽ രാത്രി ഒമ്പതു വരെയായിരുന്നു. ഇനി ഒരു ഉത്തരവുണ്ടാകും വരെ ഈ സമയക്രമം തുടരും. ബാറുകളുടെ പ്രവർത്തന സമയം രാത്രി ഒമ്പതുവരെയാക്കി കുറച്ചിരുന്നു.