തിരുവനന്തപുരം: നെടുങ്കാട് വാർ‌ഡിലെ കട്ടയ്ക്കാൽ ബണ്ട് റോഡ്, വാഴവിള, വലിയവിള, മങ്കാട്ട് കോണം തുടങ്ങിയ പ്രദേശങ്ങളിൽ പത്ത് ദിവസമായുള്ള രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് നെടുങ്കാട് കൗൺസിലർ കരമന അജിത്തിന്റെ നേതൃത്വത്തിൽ ജലഅതോറിട്ടി കരമന അസി.എൻജിനീയറെ ഉപരോധിച്ചു. എൻ.എച്ച് റോഡിലെ പൈപ്പ് ലൈൻ ലീക്കാണ് കട്ടയ്ക്കാൽ ബണ്ട് റോ‌ഡിലെ കുടിവെള്ളക്ഷാമത്തിന് കാരണം. റോ‌‌ഡ് മുറിക്കാൻ ദേശീയ പാത അതോറിട്ടി അനുമതി നൽകാത്തതാണ് കുടിവെള്ളക്ഷാമത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. ഉപരോധത്തെ തുടർന്ന് ദേശീയപാത എൻജിനീയർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ ടാർ കട്ടിംഗിന് അനുമതി ലഭിച്ചു. ഇന്നലെ രാത്രി 9ന് പണി ആരംഭിക്കാമെന്ന് ജല അതോറിട്ടിയുടെ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. കരമന അജിത്തിനെ കൂടാതെ ആനത്താനം സതീഷ്, പള്ളിത്താനം രാജേഷ്, രാജേന്ദ്രൻ, പ്രതീഷ്, ബൈജു,ശരത് തുടങ്ങിയവർ നേതൃത്വം നൽകി.