തിരുവനന്തപുരം: കരൾ രോഗങ്ങൾ ആരംഭത്തിലേ കണ്ടെത്തി ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെ അനന്തപുരി ആശുപത്രി കരൾരോഗ ചികിത്സയ്ക്ക് പ്രസിദ്ധമായ ' ഗ്ലോബൽ ഗ്ലെനേഗൾസ് ആശുപത്രി ' യുമായി സഹകരിച്ച് അനന്തപുരി ഗ്ലോബൽ ലിവർ ക്ലിനിക് ആൻഡ് ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാം ആരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം അനന്തപുരി ആശുപത്രി ചെയർമാൻ ഡോ.എ. മാർത്താണ്ഡപിള്ള സൂം ആപ്പ് വഴി നിർവഹിച്ചു. തുടർന്ന് നടന്ന സെമിനാറിൽ കരൾരോഗ വിദഗ്ദ്ധരായ ഡോ.കെ.ടി. ഷേണായ്, ഡോ.കെ.ആർ. വിനയകുമാർ, ഡോ.കെ.ആർ. തങ്കപ്പൻ, ഡോ. അഭിഷേക് ശശിധരൻ, ആശുപത്രി ഡയറക്ടർ ഡോ. ആനന്ദ് എം. പിള്ള, ശസ്തക്രിയ വിദഗ്ദ്ധരായ ഡോ. ജോയ് വർഗീസ്, ഡോ. വേണുഗോപാൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഫാറ്റി ലിവർ, ലിവർ സിറോസിസ് എന്നിവ ഉൾപ്പെടെയുള്ള കരൾരോഗ നിർണയവും ചികിത്സയും തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ക്ലിനിക്കിൽ ലഭ്യമാണ്.