ശ്രീകാര്യം: പാങ്ങപ്പാറ കുഞ്ചുവീട് ശ്രീഭദ്രകാളീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഓഫീസ് റൂമിന്റെ പൂട്ട് തകർത്ത മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്താനായി സൂക്ഷിച്ചിരുന്ന നാലുപവൻ സ്വർണാഭരണം കവർന്നു. ആറ് കാണിക്കവഞ്ചികളിലെ പണവും മോഷണം പോയി. 1.5 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ട്രസ്റ്റ് ഭാരവാഹികൾ ശ്രീകാര്യം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പണമെടുത്ത ശേഷം ഉപേക്ഷിച്ച കാണിക്ക വഞ്ചികൾ പ്രദേശത്തെ ഫ്ലാറ്റിന് സമീപത്തായി കണ്ടെത്തി. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെത്തിയപ്പോൾ ഭാരവാഹികളാണ് മോഷണവിവരം അറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.