lock

തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ഡി.ജി.പി വെളിപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല.

കൊവിഡ് വ്യാപനത്തോത് ജില്ലാശരാശരിയിലും ഇരട്ടിയായ തദ്ദേശഭരണ പ്രദേശങ്ങളിൽ ഓരോ വീട്ടിലെയും എല്ലാ അംഗങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. രോഗബാധിതരുടെ ആന്റിജൻ ഫലം നെഗറ്റീവാണെങ്കിൽ ഡിസ്ചാർജ്ജ് ചെയ്ത് വീടുകളിൽ റിവേഴ്സ് ക്വാറന്റൈയിനിൽ വിടുന്ന ഇപ്പോഴത്തെ രീതി മാറ്റുന്നത് പരിഗണിക്കും.

ഇന്നു മുതൽ 30 വരെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2വരെയാക്കി കുറച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. 30ന് ചേരുന്ന സമിതി യോഗം സ്ഥിതിഗതി വീണ്ടും വിലയിരുത്തും.

അടിയന്തര സാഹചര്യംനേരിടാൻ ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ സജ്ജമാണെന്ന് ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ വിലയിരുത്തി.

മരുന്ന്, ഒാക്സിജൻ, ടെസ്റ്റിംഗ് ഉപകരണങ്ങൾ,അത്യാവശ്യമരുന്നുകൾ, കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട വെബ്സൈറ്റ് മെച്ചപ്പെടുത്താൻ ഐ.ടി.വിഭാഗത്തോടാവശ്യപ്പെട്ടു. പ്രതിദിന പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ വെബ്സൈറ്റിൽ സാങ്കേതിക തടസങ്ങൾ സംഭവിച്ചിരുന്നു.

വൈറസിന്റെ ജനതികമാറ്റം തിരിച്ചറിയാൻ ജീനോം പഠനം നടത്താൻ തീരുമാനിച്ചു.

50 ലക്ഷം വാക്സിൻ

ചോദിച്ച് മുഖ്യമന്ത്രി

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് അടിയന്തരമായി 50ലക്ഷം ഡോസ് വാക്സിൻ ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

വാ​ക്സി​ൻ​ ​പാ​ഴാ​ക്കാ​തെ​ ​കേ​ര​ളം​ ;
പാ​ഴാ​യ​ത് 45​ ​ല​ക്ഷം​ ​ഡോ​സ്

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്ത് ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​ ​പാ​ഴാ​യ​ത് ​കൊ​വി​ഡ് ​വാ​ക്സി​ന്റെ​ 44.78​ ​ല​ക്ഷം​ ​ഡോ​സു​ക​ൾ.​ ​ത​മി​ഴ്നാ​ട്ടി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ.​ ​ഒ​ട്ടും​ ​പാ​ഴാ​ക്കാ​ത്ത​ത് ​കേ​ര​ളം​ ​ഉ​ൾ​പ്പെ​ടെ​ ​എ​ട്ട് ​സം​സ്ഥാ​ന,​ ​കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ.​ ​ഏ​പ്രി​ൽ​ 11​വ​രെ​യു​ള്ള​ ​ക​ണ​ക്കാ​ണി​ത്.
വാ​ക്സി​ൻ​ ​ക്ഷാ​മ​ത്തെ​ ​പ​റ്റി​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​പ​രാ​തി​പ്പെ​ടു​മ്പോ​ഴാ​ണ് ​വ​ൻ​തോ​തി​ൽ​ ​ഡോ​സു​ക​ൾ​ ​പാ​ഴാ​യ​തി​ന്റെ​ ​വി​വ​രാ​വ​കാ​ശ​ ​രേ​ഖ​ ​പു​റ​ത്തു​വ​ന്ന​ത്.
കേ​ര​ള​ത്തെ​ ​കൂ​ടാ​തെ​ ​ആ​ൻ​ഡ​മാ​ൻ,​ ​ദാ​മ​ൻ​ ​ദി​യു,​ ​ഗോ​വ,​ ​ഹി​മാ​ച​ൽ,​ ​ല​ക്ഷ​ദ്വീ​പ്,​ ​മി​സോ​റം,​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​വാ​ക്സി​ൻ​ ​പാ​ഴാ​ക്ക​ലി​ല്ല.
ത​മി​ഴ്‌​നാ​ട്ടി​ൽ​ 12.10​ ​ശ​ത​മാ​ന​മാ​ണ് ​പാ​ഴാ​യ​ത്.​ ​ഹ​രി​യാ​ന​ ​(​ 9.74​ ​%​),​ ​പ​ഞ്ചാ​ബ് ​(8.12​ ​%​),​ ​മ​ണി​പ്പൂ​ർ​ ​(7.80​ ​%​ ​),​ ​അ​സാം​ ​(7.69​ ​%​),​ ​തെ​ല​ങ്കാ​ന​ ​(7.5​%​ ​)​ ​എ​ന്നി​വ​യാ​ണ് ​കൂ​ടു​ത​ൽ​ ​പാ​ഴാ​ക്കി​യ​ ​സം​സ്ഥാ​ന​ങ്ങ​ൾ.
ഏ​പ്രി​ൽ​ 11​ ​വ​രെ​ 11,97,60,100​ ​ഡോ​സ് ​സം​സ്ഥാ​ന,​ ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യി​ ​കേ​ന്ദ്രം​ ​ന​ൽ​കി.​ ​ഇ​തി​ൽ​ ​പാ​ഴാ​ക്കി​യ​ത് ​ഉ​ൾ​പ്പെ​ടെ​ 10,34,46,310​ ​ഡോ​സാ​ണ് ​വി​നി​യോ​ഗി​ച്ച​ത്.​ 1,​​63,13,790​ ​ഡോ​സ് ​ശേ​ഷി​ക്കു​ന്നു​ണ്ട്.​ ​ര​ണ്ട് ​കോ​ടി​യി​ലേ​റെ​ ​ഡോ​സ് ​കൂ​ടി​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​വി​ത​ര​ണ​ത്തി​ന് ​ഒ​രു​ങ്ങു​ക​യാ​ണ്.
കേ​ര​ള​ത്തി​ന് 56,02,790​ ​ഡോ​സാ​ണ് ​ന​ൽ​കി​യ​ത്.​ ​ഇ​തി​ൽ​ 47,63,860​ ​ഡോ​സ് ​ഉ​പ​യോ​ഗി​ച്ചു.​ 8,38,930​ ​ഡോ​സ് ​ബാ​ക്കി​യു​ണ്ട്.
മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വാ​ക്‌​സി​ൻ​ ​ല​ഭി​ച്ച​ത്.​ 1,13,62,​ 470​ ​ഡോ​സ്.​ ​യു.​പി​ ​(1,12,92,780​),​ ​ഗു​ജ​റാ​ത്ത് ​(1,05,19,330​),​ ​രാ​ജ​സ്ഥാ​ൻ​ ​(1,0495,860​),​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​(83,83,340​)​ ​സം​സ്ഥാ​ന​ങ്ങ​ളാ​ണ് ​യ​ഥാ​ക്ര​മം​ ​ര​ണ്ട്,​ ​മൂ​ന്ന്,​ ​നാ​ല്,​ ​അ​ഞ്ച് ​സ്ഥാ​ന​ങ്ങ​ളി​ൽ.