bhasakaran

നെയ്യാറ്റിൻകര: വൃദ്ധന്റെ മൃതദേഹം കിണറ്റിൽ . ആനാവൂർ വിട്ടയറം ഭാസ്കരവിലാസത്തിൽ ഭാസ്‌ക്കരൻ നാടാരെ (84)യാണ് തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ കുന്നത്തുകാൽ കോട്ടയ്ക്കൽ ആനാവൂർ വിട്ടിയറം തേരണിയിലെ സ്വകാര്യ ക്വാറിയ്ക്ക് സമീപത്തെ കിണറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്തിയത് .ഭാസ്‌ക്കരൻ നാടാരുടെ ഒരേക്കറോളം വരുന്ന ഭൂമി ക്വാറി കമ്പനിക്ക് വിലയ്ക്ക് നൽകിയിരുന്നെന്നുംഇതിന്റെ വകയിൽ മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടായിരുന്നതായും ഭാസ്‌കാരൻ നാടാരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു .പണം ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച ക്വാറിയുടെ ഓഫീസിലേക്ക് പോയ ഭാസ്‌ക്കരൻ നാടാരെ പിന്നീട് സമീപമുള്ള കിണറ്റിൽ മരിച്ച
നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം..
ക്വാറി കമ്പനി ഭാസ്‌ക്കരൻ നാടാർക്ക് മൂന്നര ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നതായും ബാങ്കിൽ ചെക്ക് മാറാനെത്തിയപ്പോൾ പണം ലഭിക്കാത്തതിനെ തുടർന്ന് കമ്പനി ഓഫീസിൽ ഭാസ്‌ക്കരൻ നാടാർ കയറിയിറങ്ങുക പതിവായിരുന്നെന്നും
ബന്ധുക്കൾ പറയുന്നു. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ക്വാറി യുണിറ്റ് ഉപരോധിച്ചു.. സരസമ്മയാണ് ഭാസ്ക്കരൻ നാടാരുടെ ഭാര്യ.