തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനു പിന്നാലെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി കർഫ്യൂ നിലവിൽ വന്നു.രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ.ഇന്നലെ രാത്രി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പൊലീസ് പരിശോധന നടത്തി.നഗരത്തിൽ കച്ചവടസ്ഥാപനങ്ങൾ രാത്രി 7.30 മുതൽ അടപ്പിച്ചു. എല്ലാ പ്രധാന റോഡുകളിലും പൊലീസ് വാഹന പരിശോധനയും നടത്തി.അനാവശ്യമായി പുറത്തിറങ്ങിയവർക്ക് താക്കീത് നൽകി.രാത്രികാല യാത്ര ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.വാഹനത്തിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്തവരേയും താക്കീത് ചെയ്തു.ഇന്ന് മുതൽ പരിശോധനകൾ ശക്തമാക്കി നിയന്ത്രണം പാലിക്കാത്തവർക്ക് പിഴ ഈടാക്കാനാണ് പൊലീസിന്റെ തീരുമാനം.