rain

പാലക്കാട്: ചൂടിന്റെ കാഠിന്യം മൂലം വെന്തുരുകിയ ജില്ലയ്ക്ക് ഇത്തവണ ലഭിച്ചത് 51 ശതമാനം അധിക വേനൽ മഴ. വേനൽ ആരംഭിക്കുന്ന മാർച്ച് ഒന്നുമുതൽ ഇന്നലെ വരെയുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 69.9 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 105.3 മില്ലീമീറ്റർ മഴ ഈ കാലയളവിൽ പാലക്കാട് മാത്രം രേഖപ്പെടുത്തി. വേനൽ അവസാനിക്കാൻ ഇനിയും ഒരുമാസം ശേഷിക്കേ ഇതേ സാഹചര്യം തുടരുകയാണെങ്കിൽ ജലക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 121 ശതമാനം അധിക മഴ ലഭിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 171.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് രേഖപ്പെടുത്തിയത് 379.2 മില്ലീമീറ്റർ മഴ. കൊല്ലത്താണ് ഏറ്റവും കുറവ്. നാല് ശതമാനം അധികമഴയെ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളു. കിഴക്കൻ കാറ്റിന്റെ ശക്തി കൂടിയതും ഈർപ്പമുള്ള വായുപ്രവാഹം വർദ്ധിച്ചതുമാണ് വേനൽ മഴ അധികം ലഭിക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.

ജില്ല, ലഭിച്ച മഴ, ലഭിക്കേണ്ടത് (മില്ലീ മീറ്ററിൽ), അധികമഴ (ശതമാനം) എന്നീ ക്രമത്തിൽ

തിരുവനന്തപുരം- 131.1- 116.9- 12
.കൊല്ലം- 161.4- 154.9- 4
.പത്തനംതിട്ട- 379.2- 171.4- 121
.ആലപ്പുഴ-138.4- 124.7 -11
.കോട്ടയം- 215.2- 127.2- 69
.ഇടുക്കി -162.9 -129.9- 25
.എറണാകുളം-176.5- 86.3- 104
.തൃശൂർ- 74.1- 69.2- 7

.പാലക്കാട്- 105.3- 69.9 -51

.മലപ്പുറം- 80.2- 73.7 -9
.കോഴിക്കോട്- 84.9- 67.1 -26
.വയനാട്-98.4- 68- 45
.കണ്ണൂർ- 81.5- 44- 85
.കാസർകോട്- 68.8- 34.7- 98