covid

 ഇന്ന് മുതൽ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ.സജ്ഞയ്‌ കുമാറിന്റെ കീഴിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ രോഗവ്യാപനമുള്ള സ്ഥലങ്ങളിലും സംസ്ഥാന അതിർത്തികളിലും നിരീക്ഷണം ശക്തമാക്കും.

കർമ്മപദ്ധതിയിൽ നിന്ന്

1. കൊവിഡ് വ്യാപനം തടയാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ഥലങ്ങളിലും നിരീക്ഷണം ഉറപ്പാക്കാൻ വിവിധ ടീമുകൾ. തിരക്കേറിയ സ്ഥലങ്ങളിൽ പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കും.

.2. എല്ലാ ജില്ലാ പൊലീസ് മേധാവികൾക്ക് കീഴിലും ഡി.സി.ആർ.ബി, ക്രൈംബ്രാഞ്ച് മുതലായവയെയും പ്രത്യേക യൂണിറ്റിൽ നിന്നുള്ള ഓഫീസർമാരെയും ഉൾപ്പെടുത്തി ടീമുകൾ രൂപീകരിക്കും.

3. ജനങ്ങുളുടെ സ്വൈര ജീവിതത്തിന് തടസമാകാത്ത രീതിയിലായിരിക്കും ബോധവത്കരണ പ്രവർത്തനങ്ങൾ

4. നിയമലംഘനം നടത്തുന്നയിടങ്ങളിൽ പട്രോളിംഗ് ശക്തമാക്കി, പിഴ ചുമത്തും

5. സംസ്ഥാന അതിർത്തികളിൽ 24 മണിക്കൂറും ശക്തമായ പരിശോധന.

6. ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തണം.

ഡി.ഐ.ജിയുടെ മേൽനോട്ടത്തിലുള്ള ഏകോപനം

 ഒരു കൺട്രോൾ റൂമിൽ ഒരു എസ്‌.ഐ അല്ലെങ്കിൽ ഏതെങ്കിലും ഓഫീസറുടെ സേവനം നിർബന്ധം. ഓരോ 2 മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തും. നിയമലംഘനം കൂടുന്നയിടങ്ങളിൽ എസ്.എച്ച്.ഒമാരുടെ സേവനം ഉറപ്പാക്കും.

 സ്‌പെഷ്യൽ ബ്രാഞ്ചിലെ ഡി.വൈ.എസ്‌‌.പി / എസിമാരുടെ സേവനം പരിശോധനയിൽ ഉണ്ടായിരിക്കണം.

 എൻഫോഴ്സ്‌മെന്റ് മോശമായ മേഖലകളിൽ ഡി.ഐ.ജി തലത്തിൽ പ്രത്യേക സംഘം.

ശ്രദ്ധിക്കാൻ

 പൊതുജനങ്ങളെ മനപൂർവ്വം ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കും. പൊലീസിന്റെ മോശം പെരുമാറ്റം അനുവദിക്കില്ല.

 സുരക്ഷാ പ്രോട്ടോക്കോൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. പിഴയോ ശിക്ഷയോ ഉദ്ദേശ്യമല്ല.