cpi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള അവസാനഘട്ട വിലയിരുത്തലിന് സി.പി.ഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് യോഗം ചേരും. ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ലഭിക്കുമെന്ന നിഗമനത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വം.

മണ്ഡലം, ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷത്തിന് 75 മുതൽ 82 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. സി.പി.ഐക്ക് കഴിഞ്ഞ തവണ കിട്ടിയ അത്ര സീറ്റുകൾ ലഭിക്കില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിൽ മത്സരിച്ച സി.പി.ഐക്ക് 19

സീറ്റ് കിട്ടി. എന്നാൽ ഇക്കുറി ഉറപ്പുള്ളത് പരമാവധി 13 സീറ്റുകളെന്നാണ് കണക്കാക്കുന്നത്. ഇടതു മുന്നണിയിൽ ഘടകകക്ഷിളുടെ എണ്ണം കൂടിയതിനാൽ 25 സീറ്റിലാണ് സി.പി.ഐ മത്സരിച്ചത്.