pinaryi-

തിരുവനന്തപുരം: കൊവിഡ് ഭീതി സംസ്ഥാനത്തെ വല്ലാതെ ഉലയ്ക്കുന്നതിനിടെ, 22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും തലസ്ഥാനത്തെത്തി. കൊവിഡ് പ്രതിരോധവും, വാക്സിൻ വിതരണവുമടക്കം സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഏകോപന ചുമതല അദ്ദേഹം ഏറ്റെടുക്കും.

കൊവിഡ് വാക്സിൻ ക്ഷാമമടക്കം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളുമായി ഓൺലൈൻ വഴിചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. സംസ്ഥാനം നിർണായക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ഇത്ര നീണ്ട ഇടവേളയിൽ മുഖ്യമന്ത്രി തലസ്ഥാനത്തില്ലാതാവുന്നത് ഇതാദ്യം. ചില്ലറ പോരായ്മകൾ ഈ പ്രവർത്തനങ്ങളിൽ ഉണ്ടാവാൻ കാരണം മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യമാണെന്ന നിരീക്ഷണം ഉയർന്നിരുന്നു.

മാർച്ച് 30 ലെ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പിണറായി കണ്ണൂരിലേക്ക് പോയത്. സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഏപ്രിൽ നാലിന് പ്രചാരണത്തിന്റെ സമാപനം കുറിച്ചുള്ള റോഡ് ഷോയിലും പങ്കെടുത്തു.കൊവിഡ് പോസിറ്റീവായ മുഖ്യമന്ത്രിയുടെ മകൾ പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ടു ചെയ്ത്. പിന്നീട് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പിണറായി സർക്കാർ അധികാരത്തിലെത്തി അധികം ദിവസം കഴിയും മുമ്പാണ് തീരദേശത്തെ നടുക്കിയ ഓഖി ദുരന്തമെത്തുന്നത്. പ്രശ്നത്തിൽ സന്ദർഭോചിതമായി ഇടപെടാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. 2018 ലെ മഹാ പ്രളയമാണ് പിണറായി സർക്കാരിന്റെ യഥാർത്ഥ മാറ്റുരച്ചത്. തുടർച്ചയായെത്തിയ ദുരന്ത കുത്തൊഴുക്കിൽ സംസ്ഥാനം പകച്ചപ്പോൾ, സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസ് മുറിയിലിരുന്ന് അചഞ്ചലനായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും കഴിഞ്ഞ മുഖ്യമന്ത്രി, കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി

2019ലെ പ്രളയകാലത്തും നിപ്പ വൈറസ് ആക്രമണകാലത്തും കേരളം വിറയ്ക്കാതെ നിന്നത് കരുത്തനായ മുഖ്യമന്ത്രിയുടെ നേതൃബലത്തിലാണ്. ലോകത്തെ വിറപ്പിച്ച കൊവിഡ് കേരളത്തെ വിഴുങ്ങാനെത്തിയ തുടക്ക നാളുകളിലും ചിട്ടയായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. പക്ഷേ, കൊവിഡിന്റെ രണ്ടാം വരവിൽ, ഭരണ സിരാകേന്ദ്രത്തിൽ കടിഞ്ഞാൺ കൈയിലെടുക്കാൻ മുഖ്യമന്ത്രിയില്ലാതെവന്നത് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല.

 കു​ടും​ബ​ ​ബ​ന്ധ​ത്തി​ന്റെ കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച ചെ​യ്യ​ണോ​?​-​മു​ഖ്യ​മ​ന്ത്രി

കു​ടും​ബ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യേ​ണ്ട​തു​ണ്ടോ​യെ​ന്ന് ​വാ​ർ​ത്താ​ലേ​ഖ​ക​രോ​ട്മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​.​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​ലം​ഘി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​ഭാ​ര്യ​യ്ക്കൊ​പ്പം​ ​യാ​ത്ര​ ​ചെ​യ്ത​തി​നെ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
നാ​ലാം​ ​തീ​യ​തി​ ​എ​നി​ക്ക് ​രോ​ഗ​മൊ​ന്നും​ ​ബാ​ധി​ച്ചി​ട്ടി​ല്ല.​ ​ആ​റാം​ ​തീ​യ​തി​ ​വോ​ട്ടു​ ​ചെ​യ്യാ​ൻ​ ​പോ​യ​ ​ശേ​ഷം. ​ഏ​ഴാം​ ​തീ​യ​തി​യും​ ​പൂ​ർ​ണ​ ​ആ​രോ​ഗ്യ​വാ​നാ​ണ്.​ ​കൊ​വി​ഡ് ​ടെ​സ്റ്റ് ​ചെ​യ്യാ​നി​ട​യാ​യ​ത് ​എ​ന്തെ​ങ്കി​ലും​ ​രോ​ഗ​ബാ​ധ​യോ​ ​ല​ക്ഷ​ണ​ങ്ങ​ളോ​ ​ഉ​ണ്ടാ​യി​ട്ട​ല്ല.​ ​മ​ക​ൾ​ക്ക് ​രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​നാ​ലാ​ണ്. ​അ​പ്പോ​ഴാ​ണ് ​പോ​സി​​​റ്റീ​വാ​ണെ​ന്ന് ​കാ​ണു​ന്ന​ത്.​ ​അ​തി​ന് ​ശേ​ഷ​വും​ ​ഒ​രാ​രോ​ഗ്യ​ ​പ്ര​ശ്ന​വും​ ​എ​നി​ക്കു​ണ്ടാ​യി​ട്ടി​ല്ല.​ ​ഭാ​ര്യ​യ്ക്കൊ​പ്പം​ ​യാ​ത്ര​ ​ചെ​യ്ത​ത് ​കു​ടും​ബ​ബ​ന്ധ​ത്തി​ന്റെ​ ​കാ​ര്യ​മാ​ണ്.​ ചി​ല​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​അ​ങ്ങ​നെ​യു​ണ്ടോ​ ​എ​ന്നെ​നി​ക്ക​റി​യി​ല്ല.​ ​സാ​ധാ​ര​ണ​ ​കു​ടും​ബ​ത്തി​ല​തൊ​ക്കെ​ ​ഉ​ള്ള​താ​ണ്.​ എ​നി​ക്കും​ ​കൊ​ച്ചു​മ​ക​നും​ ​രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന് ​പ​രി​ശോ​ധ​ന​യി​ൽ​ ​തെ​ളി​ഞ്ഞു.​അ​ങ്ങ​നെ​ ​വ​ന്ന​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ച് ​പോ​യി​ട്ടു​ണ്ടെ​ന്ന​ത് ​ശ​രി​യാ​ണ്. ​ര​ണ്ട് ​ദി​വ​സം​ ​ക​ഴി​ഞ്ഞു​ള്ള​ ​ടെ​സ്​​റ്റി​ൽ​ ​അ​വ​ർ​ക്കും​ ​രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തി.​ ​അ​തു​കൊ​ണ്ട് ​ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ലു​ള്ള​ ​മ​​​റ്റ് ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​ന്നി​ല്ല.​ ​പി​ന്നെ​ ​വീ​ട്ടി​ൽ​ ​ക​ഴി​യേ​ണ്ട​ ​കാ​ര്യ​മേ​ ​വ​രു​ന്നു​ള്ളു.​ എ​ന്റെ​ ​ഭാ​ര്യ​ ​എ​ന്റെ​ ​കൂ​ടെ​ ​അ​ങ്ങോ​ട്ടുംതി​രി​ച്ചി​ങ്ങോ​ട്ടും​ ​വ​ന്ന​ത് ​ഞാ​നാ​യ​തു​ ​കൊ​ണ്ട് ​വി​വാ​ദ​മാ​യെ​ന്നേ​യു​ള്ളു.​-​ മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.