d

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നഗരസഭ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു.അതിന്റെ ഭാഗമായി പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ വോളന്റിയർമാരെ ഉൾപ്പെടുത്തി രൂപം കൊടുത്ത കൺട്രോൾ റൂമിന്റെ പ്രവർത്തനം ഹെൽത്ത് സൂപ്പർവൈസർ ഏകോപിപ്പിക്കും.നഗരസഭയുടെ ആംബുലൻസ് സേവനങ്ങൾ, കണ്ടെയ്ൻമെന്റ് സോണുകൾ സംബന്ധിച്ച വിശദാംശങ്ങൾ എന്നീ സേവനങ്ങൾ കൺട്രോൾ റൂമിൽ നിന്ന് ലഭ്യമാകുമെന്ന് മേയർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ - 04712377702,04712377706.