തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം ജനദ്റോഹ പരിഷ്കാരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുമ്പോൾ പരമാവധി വാക്സിൻ ജനങ്ങളിലെത്തിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ, ജനങ്ങളുടെ ജീവൻ പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളത്. സംസ്ഥാനങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യത സമ്മാനിക്കുന്നതാണ് പുതിയ വാക്സിൻ നയം.