പഴയങ്ങാടി:വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്ര മുൻ സമുദായി വെങ്ങരയിലെ എം.വി. ദാമോദരൻ (77) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വെങ്ങര ശാഖ പ്രസിഡന്റ്, വെങ്ങര വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ശ്രീനാരായണ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ചിറയിൽ ശ്രീമതി. മക്കൾ: രേഖ, ശ്രീകാന്ത്, പരേതയായ രജനി. മരുമക്കൾ: ഷിൽജ (ഒടയംമാടം), ഗംഗാധരൻ (ഒളവറ). സഹോദരങ്ങൾ: കമലാക്ഷി, ഗംഗാധരൻ, പരേതരായ ഗോപാലൻ, കുമാരൻ, യശോദ. സഞ്ചയനം 23ന്.