തിരുവനന്തപുരം: അമേരിക്കയിലെ എം.ഐ.ടിയിൽ തുടർപഠനത്തിന് അവസരം നേടി ഇടവക്കോട് ലെക്കോൾ ചെമ്പക സിൽവർ റോക്ക്സ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ. 2021 ഐ.എസ്.സി ബാച്ചിലെ വിദ്യാർത്ഥികളും ഇരട്ട സഹോദരിമാരുമായ ജ്യോത്സന നായർ, പ്രജ്ന നായർ എന്നിവരാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.

അർഹതയുള്ള അഡ്മിഷനാണ് ഇരുവരും നേടിയതെന്നും അഡ്മിഷനായി ലഭിച്ച അപേക്ഷകളിൽ ഏറ്റവും മികച്ച വിദ്യാർത്ഥികളാണ് ഇവരെന്നും എം.ഐ.ടി അഡ്മിഷൻ കമ്മിറ്റി അറിയിച്ചു. ബിനുരാജ് ശിവൻപിള്ള, രാജലക്ഷ്മി ബാബുരാജൻ എന്നിവരാണ് മാതാപിതാക്കൾ.