c

തിരുവനന്തപുരം: ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുമെന്ന് കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു.ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, എസ്.എ.ടി ആശുപത്രി, മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, രാജാജിനഗർ നഗര ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ കോവീഷീൽഡ് വാക്സിനും ഫോർട്ട് താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി,ചെട്ടിവിളാകം കുടുംബാരോഗ്യകേന്ദ്രം, പാങ്ങപ്പാറ ഇടിയടികോട് ദേവി ക്ഷേത്രം ഹാൾ എന്നിവിടങ്ങളിൽ കോവാക്സിനും നൽകും.

ഉച്ചയോടെ സ്റ്റോക്ക് തീർന്നു

ഇന്നലെയും ജില്ലയിലെ വിവിധയിടങ്ങളിൽ വാക്സിൻ വിതരണം തടസപ്പെട്ടു. ഇന്നലെ 15 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടന്നത്.ഇതിൽ പത്തിടങ്ങളിൽ കൊവിഷീൽഡും അഞ്ച് കേന്ദ്രങ്ങളിൽ കോവാക്സിനും നൽകുമെന്നാണ് അറിയിച്ചത്. ഉച്ചയായപ്പോഴേക്കും പല കേന്ദ്രങ്ങളിലും വാക്സിന്റെ സ്റ്റോക്ക് തീർന്നു.നേരത്തെ ബുക്ക് ചെയ്ത് കേന്ദ്രങ്ങളിലെത്തിയവർക്കടക്കം തിരികെപോകേണ്ടിയും വന്നു.