1

ശ്രീകാര്യം: പാങ്ങപ്പാറ കുഞ്ചുവീട് ശ്രീഭദ്രകാളി അർദ്ധനാരീശ്വര ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ജീവനക്കാർക്ക് തുറക്കാനായി സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ച് ക്ഷേത്ര ഓഫീസ് തുറന്നാണ് കവർച്ച നടത്തിയത്. അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണവും ആറോളം കാണിക്കവഞ്ചികളും കുത്തിത്തുറന്ന് പണവും അപഹരിച്ചിരുന്നു. ഓഫീസ് മുറിയിൽ മുഴുവൻ മഞ്ഞൾപൊടി വിതറിയിട്ടുണ്ട്. തകർത്ത കാണിക്കവഞ്ചികൾ ഒരു കിലോമീറ്ററിനപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. 1.5 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ശ്രീകാര്യം പൊലീസ് അറിയിച്ചു .