d

തിരുവനന്തപുരം: നഗരത്തിൽ കൊവിഡ് നിയന്ത്രണത്തിലുണ്ടായ ആശയക്കുഴപ്പത്തിന് അറുതിയായി. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സാധാരണ കടകൾ രാത്രി 9 വരെ പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനമായതോടെയാണിത്. കഴിഞ്ഞദിവസം കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള കടകളക്കമുള്ള വ്യാപര സ്ഥാപനങ്ങൾ പൊലീസ് 7.30ന് അടപ്പിച്ചിരുന്നു. ഡി.സി.പിയുടെ നിർദ്ദേശത്തിലുള്ള അടപ്പിക്കൽ വലിയതോതിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ വൈകിട്ട് 7.30ന് റെസ്റ്റാറന്റുകളും ഹോട്ടലുകളും അടയ്ക്കണം. മറ്റിടങ്ങളിൽ ഒമ്പതു വരെ പ്രവർത്തിക്കുമ്പോൾ ടേക്ക് എവേ കൗണ്ടകൾക്ക് മുൻഗണന നൽകണം.