ശ്രീകാര്യം:കൊവിഡ് പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി ശ്രീകാര്യം ജംഗ്ഷനിലും ചന്തയിലും കൊവിഡ് പ്രതിരോധ ബോധവത്കരണം നടത്തി.മാസ്കും സാനിട്ടെെസറും കൃത്യമായും ഉപയോഗിക്കാൻ നിർദ്ദേശം നൽകി.ശരിയായ വിധം മാസ്ക് ധരിക്കാത്തവരെ ഉപേദശിച്ചു.സൈബർ സിറ്റി അസി.കമ്മീഷണർ ഷൈനു തോമസ്, സെക്ടറൽ മജിസ്ട്രേറ്റ് വി.ലക്ഷ്മി ശ്രീകാര്യം എസ്.എച്ച്.ഒ മനീഷ് പിളള,ഇൻസ്പെക്ടർ ജെ.ബിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.